Latest NewsKerala

സൂചന പണിമുടക്കുമായി കെ.എസ്.ആര്‍.ടി.സി; പ്രധാന ലക്ഷ്യങ്ങള്‍ ഇവ

തിരുവനന്തപുരം: സൂചന പണിമുടക്കുമായി കെ.എസ്.ആര്‍.ടി.സി. വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്‌കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഷെഡ്യൂള്‍ പരിഷ്‌കാരം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തൊഴിലാളി സംഘടനകള്‍ സൂചന പണിമുടക്ക് നടത്താന്‍ തീരുമാനിടച്ചിരിക്കുന്നത്.

Also Read : നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലേക്ക് പ്രത്യേക സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി

ഓഗസ്റ്റ് മാസം ഏഴാം തിയതിയാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പണിമുടക്ക് നടത്തുന്നത്. 24 മണിക്കൂര്‍ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആറാം തിയതി രാത്രി 12 മണി മുതല്‍ ഏഴാം തിയതി രാത്രി 12 മണിവരെയാണ് പണിമുടക്ക്. കെഎസ്ആര്‍ടിഇഎ (സിഐടിയു), കെഎസ്ടിഇയു (എഐടി യുസി), കെഎസ്ടിഡബ്ല്യുയു (ഐഎന്‍ടിയുസി), കെഎസ്ടിഡിയു (ഐഎന്‍ടിയുസി) എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button