Latest NewsKerala

മോട്ടോർ വാഹന പണിമുടക്ക് പിൻവലിക്കണമെന്നു ആവശ്യപ്പെട്ടു ഗതാഗതമന്ത്രി

തിരുവനന്തപുരം : മോട്ടോർ വാഹന പണിമുടക്ക് പിൻവലിക്കണമെന്നു ആവശ്യപ്പെട്ടു ഗതാഗതമന്ത്രി മന്ത്രി എ കെ ശശീന്ദ്രന്‍. പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാവകാശം നൽകുന്നത് പരിഗണിക്കാമെന്ന് നേരത്തേ ഗതാഗതമന്ത്രി അറിയിച്ചിരുന്നു എങ്കിലും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനകം ഒരു വർഷം സമയം അനുവദിച്ചെന്നും ജിപിഎസ് ഗഡുക്കളായി കൊല്ലം യുണെറ്റഡ് ഇലക്ട്രിക്കൽസിൽ നിന്ന് വാങ്ങാൻ അവസരം ഒരുക്കുമെന്നും ഗതാഗത മന്ത്രി നേരത്തേ പറഞ്ഞിരുന്നു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ജിപിഎസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദേശം കേന്ദ്ര സർക്കാരാണ് പുറപ്പെടുവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button