കുട്ടനാട് : ആലപ്പുഴയില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഖ്യമന്തി പിണറായി വിജയന് ദുരിതബാധ പ്രദേശമായ കുട്ടനാട് സന്ദര്‍ശിക്കില്ല. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പോലീസിനും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പ്രതിപക്ഷം എതിര്‍പ്പ് ശക്തമാക്കിയതോടെ മുഖ്യമന്ത്രി കുട്ടനാട്ടില്‍ എത്തുമെന്ന് മന്ത്രിമാര്‍ പിന്നീട് അറിയിച്ചു.
കൂടാതെ യോഗത്തിലേക്ക് മാധ്യമങ്ങള്‍ക്കും ക്ഷണം ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ തീരുമാനത്തെത്തുടര്‍ന്ന് യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മഴക്കെടുതിമൂലം ദുരിതത്തിലായ കുട്ടനാട്ടിലെ പ്രദേശങ്ങള്‍ ജില്ലയില്‍നിന്നുള്ള മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും സന്ദര്‍ശിക്കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മന്ത്രി ജി. സുധാകരന് ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വന്നത് കേന്ദ്രമന്ത്രിക്കൊപ്പമായിരുന്നു.
Also Read : മുഖ്യമന്തി കുട്ടനാട് സന്ദർശിക്കില്ല; യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നു. ധമന്ത്രി തോമസ് ഐസക്കും സന്ദര്‍ശനം നടത്തിയില്ല. യോഗത്തിന് ശേഷം 12 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും. തലസ്ഥാനത്തെത്തുന്ന രാഷ്ട്രപതിയെ സ്വീകരിക്കാനാണ് മടക്കം എന്നാണ് വിശദീകരണം. എന്നാല്‍ വൈകിട്ട് അഞ്ച് മണിക്കാണ് രാഷ്ട്രപതി തലസ്ഥാനത്തെത്തുന്നത്.
Post Your Comments