കുട്ടനാട് : ആലപ്പുഴയിൽ അവലോകന യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്തി പിണറായി വിജയൻ ദുരിതബാധ പ്രദേശമായ കുട്ടനാട് സന്ദർശിക്കില്ല.മുഖ്യമന്ത്രിയുടെ തീരുമാനത്തെത്തുടർന്ന് യോഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
എന്നാൽ മുഖ്യമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പോലീസിനും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പ്രതിപക്ഷം എതിർപ്പ് ശക്തമാക്കിയതോടെ മുഖ്യമന്ത്രി കുട്ടനാട്ടിൽ എത്തുമെന്ന് മന്ത്രിമാര്‍ പിന്നീട് അറിയിച്ചു.
Read also:ഓണ്‍ലൈന്‍ തട്ടിപ്പ് ; മന്ത്രിക്കും വ്യജ ഫോൺ സന്ദേശങ്ങൾ
മഴക്കെടുതിമൂലം ദുരിതത്തിലായ കുട്ടനാട്ടിലെ പ്രദേശങ്ങൾ ജില്ലയിൽനിന്നുള്ള മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും സന്ദർശിക്കാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മന്ത്രി ജി. സുധാകരന്‍ ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വന്നത് കേന്ദ്രമന്ത്രിക്കൊപ്പമായിരുന്നു. സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നു. ധമന്ത്രി തോമസ് ഐസക്കും സന്ദർശനം നടത്തിയില്ല.
Post Your Comments