തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ആലപ്പുഴയിലേക്ക്. എന്നാൽ മഴക്കെടുതി ഏറ്റവും കൂടുതല്‍ നാശം വിതച്ച കുട്ടനാട് സന്ദര്‍ശിക്കില്ല. ആലപ്പുഴയില്‍ നടക്കുന്ന അവലോക യോഗത്തില്‍ മാത്രമാണ് അദ്ദേഹം പങ്കെടുക്കുക. രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് അവലോകനയോഗം. തുടർന്ന് നാളെ തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിയെ സ്വീകരിക്കാന്‍ വേണ്ടി 12 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് സൂചന.
Read also: മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടിയും കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി
അതേസമയം മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്ത സാഹചര്യത്തില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേന്ദ്രസംഘം ഉള്‍പ്പെടെ എത്തിയിട്ടും മുഖ്യമന്ത്രി ഇനിയും കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ ബിജെപിയും വിമർശനവുമായി എത്തിയിരുന്നു.
Post Your Comments