ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഡല്‍ഹി കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കൊച്ചിയില്‍ ജപ്തി ഭീഷണി നേരിടുന്ന പ്രീത ഷാജിയുടെ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ചയെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ധന മന്ത്രിയുമായി ആലോചിച്ച് വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടു ദിവസമായി ഡല്‍ഹിയിലുണ്ട്.
Read also:കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയെടുക്കും
സുഹൃത്തിന് വായ്പയെടുക്കാന്‍ ജാമ്യം നിന്നതിനെ തുടര്‍ന്നാണ് പ്രീതയുടെ കിടപ്പാടം ജപ്തി ചെയ്യല്‍ നടപടിയിലേക്കെത്തിയത്. ഹൈക്കോടതി വിധിയും ബാങ്കിന് അനുകൂലമായിരുന്നു. പോലീസിന്റെ സഹായത്തോടെ ബാങ്ക് ജപ്തിക്കു ശ്രമിച്ചു. എന്നാല്‍ പ്രീതയുടേയും നാട്ടുക്കാരുടേയും വലിയ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടി വന്നു. പ്രീതയെയും സമരസമിതിക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. അവരില്‍ പലരും ഇപ്പോഴും ജയിലിലാണ്.
Post Your Comments