
കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ തീപിടിച്ചു. പുറത്തിറങ്ങാനുള്ള എല്ലാ വഴികളും അടഞ്ഞതോടെ അമ്മ സ്വന്തം ജീവൻ ബലി കൊടുത്ത് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് യുവതി തന്റെ രണ്ട് കുഞ്ഞുങ്ങളെയും താഴേക്ക് എറിഞ്ഞു. കെട്ടിടത്തിന് താഴെ തടിച്ചു കൂടിയ ജനങ്ങൾ കുട്ടികളെ കൃത്യമായി പിടിച്ചു.
ALSO READ:പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനത്തിന് തീപിടിച്ചു : പിന്നീട് സംഭവിച്ചത്
ഒൻപത് വയസുള്ള മകനെയാണ് യുവതി ആദ്യം താഴേക്ക് എറിഞ്ഞത് . ശേഷം മൂന്നു വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെയും താഴേക്ക് എറിഞ്ഞു. ഇതിന് ശേഷം യുവതി ബോധം നഷ്ടപ്പെട്ട് ജനലിന് താഴേക്ക് വീണു. യുവതിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ച്ചയിൽ മൂന്നുവയസുകാരിയുടെ കാലിന് പരിക്ക് സംഭവിച്ചിട്ടുണ്ട്.
Post Your Comments