Kerala

കുന്നംകുളത്ത് കാർ ഷോറൂമിൽ വൻ തീപിടുത്തം : ലക്ഷങ്ങളുടെ നാശനഷ്ടം

അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് തീ അണച്ചത്

തൃശൂര്‍: കുന്നംകുളം കമ്പിപാലത്ത് കാർ ഷോറൂമിൽ വൻ തീപിടുത്തം. ഇൻഡസ് മോട്ടോഴ്സിന്‍റെ സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്ന ട്രൂ വാല്യൂ ഷോപ്പ്‌ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തിൽ സ്ഥാപനത്തിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു എന്നാണ് ലഭിക്കുന്ന വിവരം. അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് തീ അണച്ചത്.

അതേസമയം ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button