പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനത്തിന് തീപിടിച്ചപ്പോൾ ജോലിക്കാരി സമയോചിത്തമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ചൈനയിലെ ജിയാൻസി പ്രവശ്യയിലാണ് ഏവരെയും ഞെട്ടിച്ച സംഭവം.
ഇന്ധനം നിറയ്ക്കുവാനായി മുച്ചക്ര വാഹനവുമായി ഒരാൾ ആദ്യം ഇവിടേക്കു വരുന്നത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കു പിന്നിലായി ഇന്ധനം നിറയ്ക്കുവാനായി ഇദ്ദേഹം കാത്തു നിൽക്കുമ്പോൾ വാഹനത്തിന് പെട്ടെന്ന് തീപിടിക്കുന്നതും ഇത് കണ്ട ജീവനക്കാരിലൊരാൾ ഫയർഎക്സ്റ്റിംഗൂഷർ ഉപയോഗിച്ച് വാഹനത്തിലെ തീയണയ്ക്കുന്നതും വിഡിയോയില്‍ കാണാവുന്നതാണ്.
സോഷ്യൽമീഡിയയിൽ വീഡിയോ വൈറലായതോടെ ലോകത്തെ നാനാഭാഗത്തു നിന്നും നിരവധി ആളുകൾ ജീവനക്കാർക്ക് അഭിനന്ദനവുമായി രംഗത്തെത്തി.
Quick thinking saves the day: Gas station worker puts out fire in only 12 seconds after motor tricycle catches fire near the pump in Jiangxi, China pic.twitter.com/Rt2ftZR1HO
— People’s Daily,China (@PDChina) July 12, 2018
Also read : രാസവസ്തു നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി : നിരവധി മരണം
Post Your Comments