ഇസ്ലാമബാദ് : പാക് പ്രധാനമന്ത്രിയായുള്ള ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞ മാറ്റിവെച്ചു. ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പാക്കിസ്ഥാൻ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14നോ, അല്ലെങ്കിൽ 15നോ നടത്തുമെന്നാണ് സൂചന. മാറ്റി വെക്കാനുള്ള കാരണം സമ്പന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
തിരഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പാർട്ടി തെഹ്റിക് ഇ ഇൻസാഫ് പാർട്ടി(പിടിഐ) 116 സീറ്റകൾ നേടി വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാൽ ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത ഇമ്രാൻ ചെറുകക്ഷികളുമായി ചേർന്ന് മുന്നണി സർക്കാരുണ്ടാക്കാനാണു ശ്രമിക്കുന്നത്.
Also read : സുനിത വില്യംസും എട്ടുപേരടങ്ങുന്ന സംഘവും ആദ്യ മനുഷ്യ നിയന്ത്രിത ബഹിരാകാശ യാത്രയ്ക്കൊരുങ്ങുന്നു
Post Your Comments