ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജയായ സുനിത വില്ല്യംസ് ആദ്യ ബഹിരാകാശയാത്രയ്ക്കൊരുങ്ങുന്നു. മറ്റ് എട്ട് ബഹിരാകാശ യാത്രികരോടൊപ്പം 2019ലായിരിയ്ക്കും അമേരിയ്ക്കയില്‍ നിന്ന് യാത്ര പുറപ്പെടുക. ബോയിങ് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍, സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സൂള്‍സ് എന്നീ ബഹിരാകാശ വിമാനങ്ങളിലാണ് യാത്ര. സ്വകാര്യവിമാന കമ്പനികളായ ബോയിങ്, സ്പേസ് എക്സ് എന്നിവരാണ് ബഹിരാകാശ വിമാനം നിര്‍മിക്കുന്നത്. യാത്രയുടെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് നാസയെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
നാസയുടെ 2011 ല്‍ പൂര്‍ത്തിയാക്കിയ ബഹിരാകാശ പേടക ദൗത്യത്തിലെ അംഗമായിരുന്നു അമേരിക്കല്‍ ബഹിരാകാശ ശാസ്ത്രജ്ഞയായ സുനിതാ വില്യംസ്. സുനിതാ വില്യംസിനെ കൂടാതെ പുതിയ ദൗത്യത്തിനായി നാസ തിരഞ്ഞെടുത്ത മറ്റു യാത്രികര്‍ ബഹിരാകാശയാത്രയില്‍ പരിചയസമ്പന്നരാണ്. വെള്ളിയാഴ്ചയാണ് നാസ ഇക്കാര്യം അറിയിച്ചത്. 2011 ന് ശേഷം നടക്കുന്ന ആദ്യത്തെ ബഹിരാകാശ യാത്രയാണിത്. ബഹിരാകാശ വിമാനങ്ങളുടെ പരീക്ഷണയാത്രയും കൂടിയാണിത്. പൂര്‍ണമായും മനുഷ്യനിയന്ത്രണത്തിലാവും ഈ വിമാനങ്ങള്‍. ദൗത്യത്തില്‍ പങ്കെടുക്കുന്നവരോ അല്ലെങ്കില്‍ നിയോഗിക്കപ്പെട്ട മറ്റ് ശാസ്ത്രജ്ഞന്മാരോ ആവും വിമാനത്തെ നിയന്ത്രിക്കുക.
Also Read : ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം? നാസയുടെ പുതിയ റിപ്പോര്‍ട്ടിങ്ങനെ
പുതിയ ബഹിരാകാശയാത്രാസംഘം പുറപ്പെടുന്നതിന് മുമ്പ് നാലുപേരടങ്ങുന്ന മറ്റൊരു സംഘം ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം സജ്ജമാക്കുന്നതിനായി പുറപ്പെടുമെന്ന് നാസ അറിയിച്ചു. സ്വകാര്യകമ്പനികളുടെ ബഹിരാകാശവിമാനങ്ങള്‍ക്ക് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് യാത്രാനുമതി നല്‍കുക വഴി സ്വന്തമായി ബഹിരാകാശപര്യവേഷണം നടത്താന്‍ സാമ്പത്തികശേഷിയില്ലാത്ത രാജ്യങ്ങള്‍ക്ക് ഇത് സഹായമാവും.
Post Your Comments