മുംബൈ: ട്രെയിനിൽ തൂങ്ങിക്കിടന്നു അഭ്യാസം നടത്തി സെല്‍ഫിയെടുക്കുന്ന വാർത്തകൾ ഇപ്പോൾ സർവ്വ സാധാരണമാണ്. എന്നാൽ ഓടുന്ന ട്രെയിനിൽ സാഹസികമായി തൂങ്ങിക്കിടന്ന് അപകടകരമാം വിധം യാത്ര ചെയ്തു കൊണ്ട് പ്ലാറ്റ്ഫോമിൽ നിന്ന യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്തതാണ് പുതിയ വാർത്ത. മുംബൈയിലെ ഹാര്‍ബര്‍ ലൈനിലാണ് യുവാക്കളുടെ സാഹസിക യാത്ര അരങ്ങേറിയത്. ഒറ്റക്കൈയ്യിൽ തൂങ്ങികിടന്നാണ് മൂന്ന് യുവാക്കൾ സാഹസിക പ്രകടനങ്ങൾ കാഴ്ച്ച വെച്ചത്.
കുടാതെ ട്രെയിൻ ഒരു സ്റ്റേഷനിൽ എത്തിയപ്പോൾ യുവാക്കളിൽ ഒരാൾ പ്ലാറ്റ് ഫോമിൽ നിന്ന വ്യക്തിയുടെ മൊബൈൽ ഫോൺ തട്ടിപറിക്കുകയും ചെയ്തു. ട്രെയിന്റെ വേഗത കുറച്ചപ്പോൾ ഇയാൾ യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ തട്ടിപറിക്കുകയായിരുന്നു. സംഘത്തിലെ മറ്റൊരു യുവാവ് വേഗത്തിൽ ഓടുന്ന ട്രെയിനിന്റെ മുകള്‍ ഭാഗത്ത് കയറുന്ന ദൃശ്യവും വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ വൈറലായി മാറിയതോടെ യുവാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയില്‍ ആഹ്വാനങ്ങൾ ഉയര്‍ന്നു.
വീഡിയോ ദൃശ്യങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ പൊലീസിന് ഇവരെ വേഗത്തിൽ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഫോണ്‍ നഷ്ടമായ യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. അമീർ ഖാൻ എന്ന ആളാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
#Viral Video Of boys doing #stunt in Local train btwn #GTB and #Chunabatthi Station… In btwn they #snatch the Mobile phone @rpfcrbb @Central_Railway @PiyushGoyal @bilal_motorwala @lata_MIRROR @rajtoday pic.twitter.com/vILdBekavU
— Amir khan (@AmirReport) August 1, 2018
Post Your Comments