മുംബൈ: മുംബൈയിലൂടെ സർവീസ് നടത്തുന്ന തിരക്കേറിയ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്ക് മാത്രമായി പ്രത്യേക കമ്പാർട്ട്മെന്റ് ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ലോക്കൽ ട്രെയിനുകളിലാണ് ഇത്തരത്തിൽ പ്രത്യേക കമ്പാർട്ട്മെന്റ് ഒരുക്കുന്നത്. നിലവിൽ, റിസർവ് ചെയ്ത ലേഡീസ് കോച്ചുകൾക്ക് സമാനമാണ് മുതിർന്ന പൗരന്മാർക്കുള്ള കോച്ചുകളും. കണക്കുകൾ പ്രകാരം, മുംബൈയിലെ സബർബൻ ട്രെയിനുകളിൽ പ്രതിദിനം ഏകദേശം 50, 000-ത്തിലധികം മുതിർന്ന പൗരന്മാരാണ് യാത്ര ചെയ്യുന്നത്. ഇവരിൽ ഭൂരിഭാഗം ആളുകൾക്കും ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യമില്ല. ഈ സാഹചര്യത്തിലാണ് റെയിൽവേയുടെ പുതിയ നടപടി.
സെക്കൻഡ് ക്ലാസ് കമ്പാർട്ട്മെന്റിൽ മുതിർന്ന പൗരന്മാർക്ക് മാത്രമായി 14 സീറ്റുകളാണ് പ്രത്യേകം നീക്കിവച്ചിരിക്കുന്നത്. അടുത്തിടെ, മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള കമ്പാർട്ട്മെന്റിന്റെ ആവശ്യകതയും മറ്റും സംബന്ധിച്ച് റെയിൽവേ ബോംബെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അതേസമയം, ലഗേജ് കമ്പാർട്ട്മെന്റുകളുടെ എണ്ണം വെട്ടിച്ചുരുക്കി, അവയിൽ ഒരു കമ്പാർട്ട്മെന്റ് മുതിർന്ന പൗരന്മാർക്ക് മാത്രമായി മാറ്റിവെക്കുന്നത് റെയിൽവേയുടെ പരിഗണനയിലുണ്ട്. ലഗേജ് കമ്പാർട്ട്മെന്റുകൾ യാത്രക്കാരുടെ ലോഡിന്റെ 0.32 ശതമാനം മാത്രമാണ് വഹിക്കുന്നത്.
Also Read: കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ മാനേജര്‍ക്ക് കുത്തേറ്റു, ആക്രമിച്ചത് ഡിജെ പാര്‍ട്ടിയ്ക്കെത്തിയവര്‍
Post Your Comments