
മുംബൈ: ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യുമ്പോൾ ചില കമിതാക്കളുടെ പ്രവർത്തികൾ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.
അത്തരമൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മുംബൈയിലെ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന രണ്ട് കമിതാക്കൾ ദമ്പതികളെ പോലെയാണ് പെരുമാറുന്നത്. കമ്പാർട്ടുമെന്റിൽ സഹയാത്രക്കാരായി നിരവധി പേർ ഇരുപ്പുണ്ട്. ഇവർക്ക് മുന്നിൽ വെച്ചാണ് ഇത്തരം പ്രവൃത്തി.
ഒരു പെൺകുട്ടി ഒരു യുവാവിന്റെ മടിയിൽ ഇരുന്നു മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. യുവാവ് പെൺകുട്ടിയെ ചുറ്റിപ്പിടിച്ച് പെൺകുട്ടിയുടെ കഴുത്തിൽ തുടർച്ചയായി ചുംബിക്കുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കടുത്ത വിമർശനം ആണ് കുട്ടികൾക്കെതിരെ ഉണ്ടാകുന്നത്. യാത്രക്കാരിൽ ആരോ ആണ് വീഡിയോ പകർത്തിയത്. വീഡിയോ ഇയാൾ തന്നെ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുകയായിരുന്നു.
അതേസമയം, വളരെ തിരക്കേറിയ ട്രെയിനാണ് ധാരാളം ആളുകൾ അവരെ ശ്രദ്ധിക്കുന്നുണ്ട് എന്നൊന്നും അവർക്ക് യാതൊരു കൂസലുമില്ല. അവർ അത് ശ്രദ്ധിക്കുന്നു പോലുമില്ല. മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിലാണ് ഈ പ്രണയ സല്ലാപം നടക്കുന്നത്. പൊതുസ്ഥലത്ത് സ്നേഹം പ്രകടിപ്പിക്കാൻ വ്യത്യസ്ത രീതികളും മര്യാദകളും ഉണ്ടെന്ന് ട്വിറ്റർ ഉപയോക്താക്കൾ ഇവരെ ഓർമിപ്പിക്കുന്നു. പൊതുവിടങ്ങളിൽ വച്ച് കാട്ടി കൂട്ടുന്ന ഇത്തരം പ്രവൃത്തികൾ ശരിയല്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Post Your Comments