KeralaLatest News

ഈ കുട്ടിസംഘങ്ങള്‍ നടത്തുന്നത് ജീവന്‍ പോലും അപഹരിക്കുന്ന പ്രവര്‍ത്തി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

കോട്ടയം: ചെറുപ്പനാളുകളില്‍ ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തി ജീവിതം സുഗമമായി മുന്നോട്ടു പോകുന്നു എന്നു കാണുമ്പോഴാണ് പലര്‍ക്കും ഇതൊരു സ്ഥിരം പരിപാടിയാക്കാനും ചെറുതു വിട്ട് വലിയ മോഷണങ്ങള്‍ നടത്താനും തോന്നുന്നത്.  ബംഗലൂരൂ ബനസ്വാഡിക്കും യെശ്വന്ത്പൂരിനും ഇടയിലുള്ള ട്രെയിന്‍ യാത്രക്കിടെയുണ്ടായ യുവാവിന്റെ ഇത്തരത്തിലുള്ള ഒരു അനുഭവക്കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. മുഹമ്മദ് എന്ന യാത്രികന്‍ സഞ്ചാരി ട്രാവല്‍ ഫോറം എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഇത് പങ്കുവച്ചിരിക്കുന്നത്. വാതിലിന് അടുത്ത് നിന്ന് യാത്ര ചെയ്യുമ്പോള്‍ നേരിട്ട ദുരനുഭവമാണിത് ഈ കുറിപ്പ്.

മെയ് മാസം 13 തിങ്കളാഴ്ച പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഒരു ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതിനായി വാതിലിന് അടുത്ത് പോയതായിരുന്നു മുഹമ്മദ്. ആ സമയത്ത് പുറത്തു നിന്ന് ഒരു സംഘം കുട്ടികള്‍ കയ്യില്‍ നീളമുള്ള കമ്പുകൊണ്ട് വീശി ഒരു അടി കൊടുത്തു. ഓടുന്ന ട്രെയിനിന്റെ ഡോറിനടുത്തു നിന്നു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യവച്ച് ഒരു സംഘം കുട്ടികളായിരുന്നു ഈ ചെറിയ ആക്രണം
നടത്തിയത്.

ഓടുന്ന ട്രെയിന്‍ ആയതുകൊണ്ട് തന്നെ കിട്ടുന്ന അവസരം മുതലാക്കി അവര്‍ പുറത്തു നിന്നു കമ്പ് ശക്തിയായി വീശുമ്പോള്‍ കയ്യിലോ ദേഹത്തോ ശക്തമായ അടിയില്‍ ഫോണ്‍ താഴേക്കു വീഴും, അതു അവര്‍ക്ക് വളരെ എളുപ്പം കൈക്കലാക്കാന്‍ ഉള്ള കുട്ടിസംഘത്തിന്റെ തന്ത്രം. എന്നാല്‍ ജീവന്‍ പോലും അപഹരിക്കാവുന്ന കവര്‍ച്ച ശ്രമമാണ് ഇത്. ഇത്തരം പ്രവര്‍ത്തികളെ മുളയിലെ നുള്ളേണ്ടതുണ്ട്. എന്നാല്‍ ഇതിനൊന്നും ഒരു നിയമ സഹായവും ലഭിക്കില്ലെന്ന് അനുഭവസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. യാത്രകളില്‍ നാം നമ്മളെ തന്നെ സൂക്ഷിക്കുക എന്നതേ മാര്‍ഗമുള്ളൂ.

https://www.facebook.com/muhammed.puliyackod/posts/2252534234835803

shortlink

Related Articles

Post Your Comments


Back to top button