Latest NewsKerala

മദ്യലഹരിയില്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു

മദ്യലഹരിയിലായ ഇവര്‍ തമ്മില്‍ വഴക്കും തമ്മിലടിയും ആരംഭിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്

ചാരുംമൂട് ; നൂറനാട് ഉളവുക്കാട്ട് വാടക വീട്ടിലെത്തിയ സംഘം മദ്യപിച്ച ശേഷം തമ്മിലടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. സംഘത്തിലുള്ള മൂന്നു പേരെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടുന്ന് വ്യാജ ചാരായവും, ബൈക്കുകളും, മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.ഉളവുക്കാട് എന്‍ജിനീയറിംഗ് കോളേജിനടുത്തായി സുനില്‍ കുമാര്‍ വാടകയ്ക്കെടുത്ത് ഭാര്യയ്ക്കൊപ്പം താമസിച്ചുവന്ന വീട്ടില്‍വച്ച്‌ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സുനിലിന്റെ ഭാര്യ വീട്ടിലില്ലായിരുന്നു.

ഉച്ചമുതല്‍ തന്നെ സംഘം വീട്ടില്‍ ഇവർ ഉണ്ടായിരുന്നു. മദ്യലഹരിയിലായ ഇവര്‍ തമ്മില്‍ വഴക്കും തമ്മിലടിയും ആരംഭിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. പരസ്പരം തമ്മിലടിച്ച ഇവര്‍ പിന്നീട് വീടിന് പുറത്തിറങ്ങി കയ്യാങ്കളിയായി.ക്രൂരമായി മര്‍ദ്ദനമേറ്റ രഞ്ജിത്ത് ബൈക്കിന്റെ പിന്നില്‍ കയറി പോകാന്‍ ശ്രമിച്ചപ്പോള്‍ ഇയാളെ കൂട്ടത്തിലുള്ള ഒരാള്‍ വലിച്ചു താഴെയിട്ട് മര്‍ദ്ദിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ നാട്ടുകാര്‍ വിവരം അറിയിച്ച്‌ നൂറനാട് പൊലീസ് എത്തിയപ്പോഴേക്കും രഞ്ജിത്ത് വീട്ടുമുറ്റത്ത് മരിച്ചു കിടക്കുന്നതാണ് കണ്ടത്.

വേടരപ്ലാവ് വിളയില്‍ രവിയുടെ മകന്‍ സുനില്‍ കുമാര്‍ (24), കണ്ണനാകുഴി ലക്ഷ്മി ഭവനം ശ്രീകുമാറിന്റെ മകന്‍ ശ്രീരാജ് (22), വള്ളികുന്നം കടുവിനാല്‍ മലവിളവടക്കതില്‍ സജുവിന്റെ മകന്‍ സനു(25) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലുണ്ടായിന്ന താമരക്കുളം സ്വദേശി ഷാനുവിനായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button