![KAMBHAKAKKANAM MURDER, TWO PEOPLE ARRESTED](/wp-content/uploads/2018/08/thodupuzha-murder-4.jpg)
തൊടുപുഴ: കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തിൽ രണ്ടു പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരിൽ ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഒരാള്‍ കൊല്ലപ്പെട്ട കൃഷണന്റെ ബന്ധുവുമാണെന്നാണ് സൂചന. അറസ്റ്റിലായവരെ പോലീസ് ചോദ്യംചെയ്‌ത് വരികയാണ്. കൃഷ്ണന്റെ മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.അതേസമയം, കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയത് മോഷണ സംഘമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ALSO READ: തൊടുപുഴ കൂട്ടക്കൊലപാതകം: ഒരാള്‍ പോലീസ് പിടിയില്‍
ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്.
കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 22 പേരുടെ പട്ടിക പൊലീസ് നേരത്തെ തന്നെ തയാറാക്കിയിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്.
Post Your Comments