KeralaLatest News

സ്‌കൂട്ടര്‍ അപകടത്തില്‍ യുവതി മരിച്ചു; മകന്‍ പരിക്കുകളോടെ ആശുപത്രിയില്‍

എതിര്‍ദിശയില്‍നിന്നും അമിതവേഗതയില്‍ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍

കോട്ടയം: ജീവകാരുണ്യ പ്രവര്‍ത്തനത്തിനുപോയ യുവതി സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. കോട്ടയം തിരുവാതുക്കല്‍ അറയ്ക്കപ്പറമ്പില്‍ അജിയുടെ ഭാര്യ ശുഭ അജി (39) യാണ് മരിച്ചത്. ഇവരുടെ മകനും കാരാപ്പുഴ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ അജിനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ 9.45 മണിക്ക് പുത്തനങ്ങാടി കുരിശുപള്ളിയ്ക്ക് സമീപമാണ് അപകടം നടന്നത്. പുത്തനങ്ങാടി വൃദ്ധസദനത്തില്‍ ആഴ്ചയില്‍ ഒരുദിവസം ഉച്ചഭക്ഷണം നല്‍കാറുണ്ടായിരുന്ന ശുഭ അരിയും പലവ്യഞ്ജനങ്ങളും വൃദ്ധസദനത്തിലെത്തിക്കുന്നതിനായി സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം നടന്നത് . തിരുവാതുക്കല്‍ ഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് ഉച്ചഭക്ഷണം വീട്ടിലുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സാധനങ്ങള്‍ വൃദ്ധസദനത്തിലെത്തിക്കുന്നതിനായി പോയത്.

എതിര്‍ദിശയില്‍നിന്നും അമിതവേഗതയില്‍ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍തന്നെ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശുഭ മരണപ്പെടുകയായിരുന്നു.

Read also:പുതിയ സബ് ആർടി ഓഫിസുകൾക്കായി രജിസ്ട്രേഷന്‍ കോഡുകള്‍ അനുവദിച്ചു

വാട്ടര്‍ അതോറിറ്റിയില്‍ കോണ്‍ട്രാക്ട് ജോലിക്കാരനായ അജിയാണ് ശുഭയുടെ ഭര്‍ത്താവ്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പുളിനാക്കല്‍ സെന്റ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടന്നു. കഞ്ഞിക്കുഴി ഹോളിഫാമിലി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അമലാണ് മറ്റൊരു മകന്‍. സംഭവത്തില്‍ കോട്ടയം ട്രാഫിക്ക് പോലീസ് നടപടി സ്വീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button