Latest NewsIndia

ഫോണില്‍ സംസാരിക്കാൻ തയാറായില്ല : പെൺകുട്ടിയോട് യുവാവ് ചെയ്തത് കൊടും ക്രൂരത

കഴിഞ്ഞ ദിവസം രാത്രി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പെണ്‍കുട്ടി സംസാരിക്കാന്‍ തയാറായില്ല

ഭോപ്പാല്‍: ഫോണില്‍ സംസാരിക്കാൻ തയാറാകാത്ത പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് കൊലപ്പെടുത്തി. അമിത് ബര്‍മന്‍ (22) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

മദ്ധ്യ പ്രദേശിൽ ജബല്‍പൂരിലെ തില്‍ഗാവന്‍ ഗ്രാമത്തില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. യുവാവ് കഴിഞ്ഞ ദിവസം രാത്രി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പെണ്‍കുട്ടി സംസാരിക്കാന്‍ തയാറായില്ല. ശേഷം പെണ്‍കുട്ടിയുടെ സഹോദരിയെ വിളിച്ച്‌ ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും സംസാരിക്കാന്‍ കൂട്ടാക്കിയില്ല. തുടർന്ന് ഇയാൾ ഇവരുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിക്കുകയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവ സമയത്ത് പെണ്‍കുട്ടിയുടെ പിതാവ് സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന അമ്മയും മൂന്നു സഹോദരിമാരും ഭയന്ന് ഓടി രക്ഷപ്പെട്ടുവെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പനഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് രാജാറാം ദുബെ പറഞ്ഞു.

Also read : യുവാവിനെ ഒപ്പം താമസിച്ചിരുന്ന നാലുപേർ ചേർന്ന് കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button