Festivals

കഴിഞ്ഞ ഏഴുവര്‍ഷത്തെ ഇന്ത്യന്‍ സ്വാതന്ത്ര ദിനങ്ങള്‍ ഗൂഗിള്‍ ആഘോഷിച്ചതിങ്ങനെ

2010 മുതല്‍ 2017വരെ അവതരിപ്പിച്ച ഡൂഡിലുകളും വിശദാംശങ്ങളും

കഴിഞ്ഞ ഏഴുവര്‍ഷത്തെ ഇന്ത്യന്‍ സ്വാതന്ത്ര ദിനങ്ങള്‍ ഗൂഗിള്‍ ആഘോഷിച്ചതു വിവിധ ഗൂഗിള്‍ ഡൂഡിലുകളിലൂടെ. 2010 മുതല്‍ 2017വരെ അവതരിപ്പിച്ച ഡൂഡിലുകളും വിശദാംശങ്ങളും ചുവടെ ചേര്‍ക്കുന്നു.

2010

2010 GOOGLE DOODLE

ഉത്തരേന്ത്യയില്‍ രംഗോലി എന്നും തെന്നിന്ത്യയില്‍ കോലം എന്നും അറിയപ്പെടുന്ന രീതി ആസ്പദമാക്കിയായിരുന്നു 2010ലെ ഡൂഡില്‍. O എന്ന അക്ഷരത്തില്‍ ത്രിവര്‍ണ്ണ നിറങ്ങള്‍ ഒരു താമരയുടെ രൂപത്തില്‍ വരുന്ന രീതിയില്ലായിരുനു രൂപകല്‍പ്പന. ഡൂഡിലില്‍ അനിമേഷന്‍  കടന്നു വന്നതും ഈ വര്‍ഷമാണ്‌

2011

2011 GOOGLE DOODLE

ചുവന്ന കോട്ട എന്നറിയപ്പെടുന്ന റെഡ് ഫോര്‍ട്ടിനെ ആസ്പദമാക്കിയായിരുന്നു 2011ലെ ഡൂഡില്‍. പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹിയിലെ ഈ കോട്ടയില്‍ നിന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

2012

2012 GOOGLE DOODLE

ഇന്ത്യയുടെ ദേശീയ പക്ഷി മയിൽ ആയിരുന്നു 2012ലെ ഡൂഡിളിന്റെ വിഷയം.ഗൂഗിളിന്റെ ആദ്യ അക്ഷരം പിന്നീട് മയിലായി മാറുന്ന രീതിയിലായിരുന്നു രൂപകൽപ്പന

2013

2013 GOOGLE DOODLE

 

റിബൺ കൊണ്ടുള്ള എഴുത്തായിരിന്നു 2013ലെ ഡൂഡിൾ.ആറക്ഷരത്തിൽ രണ്ടു വീതമുള്ള ത്രിവർണത്തിൽ ഇന്ത്യൻ മോടിഫുകളും ഉൾപ്പെടുത്തിയിരിക്കുന്നു

2014

2014 GOOGLE DOODLE

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പോസ്റ്റല്‍ സ്റ്റാമ്പ്‌ പതിച്ച ലോഗോ സഹിതമുള്ള ഡൂഡിളായിരുന്നു 2014ൽ അവതരിപ്പിച്ചത്. 1947 നവംബര്‍ 21ന് പുറത്തിറക്കിയ സ്റ്റാമ്പിന്റെ വലത്തേയറ്റത്ത് ‘ജയ് ഹിന്ദ്‌’ എന്ന് കുറിച്ചിട്ടുണ്ട്. അന്ന് മൂന്നര അണാ പൈസയായിരുന്നു സ്റ്റാമ്പിന് വിലയായി ഈടാക്കിയിരുന്നത്.

2015

2015 GOOGLE DOODLE

ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാത്മാ ഗാന്ധി നയിച്ച ദണ്ഡി യാത്ര അഥവാ ഉപ്പ് സത്യാഗ്രഹത്തെ എടുത്തുകാട്ടുന്ന ഗൂഗിള്‍ ഡൂഡിളായിരുന്നു 2015ലേത്.ലിയോണ്‍ ഹോന്‍ഗ് ആണ് ഈ ഡൂഡില്‍ വരച്ചത്.

2016

2016 GOOGLE DOODLE

ഇന്ത്യ സ്വാതന്ത്ര്യം നേടിയ അര്‍ദ്ധ രാത്രിയില്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ ചരിത്ര പ്രസംഗം – Tryst with Destinyയെ ആസ്പദമാക്കിയ ചിത്രമായിരുന്നു 2016 സ്വാതന്ത്ര്യ ദിനത്തിലെ ഗൂഗിള്‍ ഡൂഡിൾ

2017

2017 google doodle

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാകാരി സബീന കാര്‍ണിക്ക് ആണ് . പേപ്പര്‍ കട്ട്‌ ആര്‍ട്ട്‌ സ്റ്റൈലിലുള്ള എഴുപത്തിയൊന്നാം സ്വാതന്ത്ര്യ ദിന ഡൂഡില്‍ തയ്യാറാക്കിയത്. ഈ ദിവസത്തിന്‍റെ വര്‍ണ്ണ ശോഭയും പാര്‍ലമെന്‍റ് മന്ദിരവും ഇവിടെ കാണാം.

2017 google doodle two

shortlink

Related Articles

Post Your Comments

Related Articles


Back to top button