
ന്യൂഡല്‍ഹി : ശശി തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി. സുനന്ദ പുഷ്‌കര്‍ കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് ഡല്‍ഹി പട്യാല കോടതിയാണ് അനുമതി നല്‍കിയത്. നേരത്തെ അനുവാദമില്ലാതെ വിദേശ യാത്ര നടത്താന്‍ പാടില്ല എന്ന് കോടതി പറഞ്ഞിരുന്നു. യാത്രയ്ക്ക് മുന്നോടിയായി ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡും 2 ലക്ഷം രൂപയും കോടതിയില്‍ ഹാജരാക്കണമെന്നും, ഇവ തരൂര്‍ തിരിച്ചു വന്നതിനു ശേഷം തിരികെ നല്‍കുമെന്നും കോടതി അറിയിച്ചു.
Post Your Comments