അമാനവസംഗമം നേതാവും ഫേസ്ബുക്കിലൂടെ പ്രസ്ഥാനമായ ആക്ടിവിസ്റ്റുമായ രജീഷ് പോള്‍ പീഡിപ്പിച്ചത് നിരവധി പെണ്‍കുട്ടികളെ. രജീഷിന്റെ ക്രൂരമായ പീഡന വിവരങ്ങളുള്‍പ്പെടെയറിഞ്ഞതിനെ തുടര്‍ന്ന് ഭാര്യയും ബന്ധം വേര്‍പ്പെടുത്തി പോയി.കണ്ണൂര്‍ സ്വദേശിയായ രജീഷ് പോള്‍ ഏറെക്കാലമായി സ്വയം പ്രഖ്യാപിത മാവോയിസ്റ്റായി അറിയപ്പെടുന്ന വ്യക്തിയാണ്. ഈ ലേബലില്‍ നിരവധി ജനകീയ സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
പിന്നീട് മനുഷ്യ സംഗമ വേദിയില്‍ നിന്നും പിരിഞ്ഞ് ‘അമാനവസംഗമം’ സംഘടിപ്പിച്ചതോടെയാണ് ഇയാള്‍ ഫേസ്ബുക് വഴി ഏറെ പ്രശസ്തനാകുന്നത്. ഇതോടെ നിരവധി വിഷയങ്ങളില്‍ കേരളത്തില്‍ നടന്ന സമരങ്ങളില്‍ ഫേസ്ബുക് വഴി ആളെക്കൂട്ടുകയും അവിടെയെല്ലാം ഇയാള്‍ നേതൃപരമായി ഇടപെടുകയും ചെയ്തു.ഇത്തരം ഇടങ്ങളില്‍ ഇയാള്‍ക്കൊപ്പം എത്തുന്ന പെണ്‍കുട്ടികളുടെ സ്നേഹവും വിശ്വാസ്യതയും പിടിച്ചുപറ്റിയശേഷം അവരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഫേസ്ബുക്കിലൂടെ ആളെക്കൂട്ടി സംഘടിപ്പിച്ച സമരങ്ങളുടെ മറവില്‍ രജീഷ് പോള്‍ പെണ്‍വേട്ട നടത്തുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അനുദിനം ഇരകളുടെ വെളിപ്പെടുത്തലുകളിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഭാര്യ ഉപേക്ഷിച്ചതിന് ശേഷം ഇപ്പോള്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റിക്ക് സമീപം ഒരു പെണ്‍കുട്ടിക്കൊപ്പം താമസിച്ച് വരികയാണ് രജീഷ് പോള്‍. എങ്കിലും ഏറെ ചർച്ചയായത് പ്രമുഖ മാവോയിസ്റ്റ് ദമ്പതികളുടെ മകളുടെ ഞെട്ടിക്കുന്ന ഫേസ് ബുക്ക് പോസ്റ്റ് ആണ്. സൈബര്‍ ലോകത്ത് അറിയപ്പെടുന്ന യുവതിയാണ് പതിനാറാമത്തെ വയസ്സില്‍ അയാള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത്. സഹായിക്കാനെന്ന ഭാവേനെ അടുത്തുകൂടി തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ യുവതി വെളിപ്പെടുത്തിയത്.
‘അയാളുടെ പൊയ്മുഖം വളരെ മുന്‍പേ വലിച്ചെറിയണമെന്ന് ഞാന്‍ കരുതിയതാണു. ഞാന്‍ ഇത് പറഞ്ഞവരെല്ലാം എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നെന്നും യുവതി ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. താനും തന്റെ പിതാവും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ അടുപ്പകാരന്ന് പറഞ്ഞു കൊണ്ട് അടുത്തുകൂടിയാണ് രജേഷ് പോള്‍ പീഡിപ്പിച്ചതെന്നു യുവതി പറയുന്നത്. അയാള്‍ സഹതാപങ്ങള്‍ പറഞ്ഞും തന്നെ ലൈംഗികമായി അബ്യൂസ് ചെയ്തും , ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നെന്നും യുവതി ഫേസ്‌ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
അമാനവ സംഗമം നടത്താന്‍ നേതൃത്വം നല്‍കിയ രജേഷ് പോള്‍, ദളിത് ആക്ടിവിസ്റ്റും സംവിധായകനുമായ രൂപേഷ് കൂമാര്‍ എന്നിവര്‍ ലൈംഗിക കുറ്റകൃത്യം ചെയ്തതായി ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകയും ഫെമിനിസ്റ്റുമായ ഡോ. രേഖാ രാജ് അടക്കമുള്ളവര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ദലിതരോടും സ്ത്രീകളോടും മുസ്ലീങ്ങളോടും ഐക്യപ്പെടുന്നുവെന്ന് പറഞ്ഞ് ബുദ്ധിജീവികളായി നടക്കുകയും അമാനവസംഗമം അടക്കമുള്ള പരിപാടികള്‍ നടത്തുകയും ചെയ്യുന്ന ആക്റ്റീവിസ്റ്റുകള്‍ അവരുടെ സ്വകാര്യജീവിതത്തില്‍ എത്രമാത്രം സത്യസന്ധരാണെന്ന് ഡോ.രേഖാരാ്ജ് ഫേസ്‌ബുക്ക്‌പോസ്റ്റിട്ടതോടെ സൈബര്‍ ലോകത്ത് ഈ വിഷയങ്ങള്‍ സജീവ ചര്‍ച്ചയായിരിക്കയാണ്.
അതെ സമയം ആക്ടിവിസ്റ്റ് രജീഷ് പോളിനെതിരെ ലൈംഗിക ചൂഷണ ആരോപണത്തില്‍ പരാതി കിട്ടിയാല്‍ പോസ്കോ പ്രകാരം കേസ് എടുക്കുമെന്ന് പൊലീസ്. തളിപ്പറമ്പ് പൊലീസ് ആണ് ഈ കാര്യം അറിയിച്ചത്. തന്നെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് നേരത്തെ രജീഷ് പോള്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ ജയിലില്‍ കഴിയുന്ന ദമ്പതികളുടെ മകളാണ് ആരോപണവുമായി രംഗത്ത് എത്തിയത്. പെണ്‍കുട്ടിയുടെ ഫേസ്ബുക്കിലെ ഈ ഭാഗങ്ങള്‍ കൃത്യമായ ബാലപീഡനമാണ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്നത്. അതേ സമയം സംഭവം വെളിപ്പെടുത്തിയതിന് ശേഷം തനിക്ക് ഭീഷണിയുണ്ടെന്നാണ് പെണ്‍കുട്ടി വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേ സമയം സംഭവത്തില്‍ സാമൂഹ്യ മാധ്യമത്തിലൂടെ പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിന്മേൽ വിഷയത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുവാനും വേണ്ട നടപടികൾ സ്വീകരിക്കുവാനും പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷൻ നിർദേശം നൽകി.
Post Your Comments