Latest NewsGulf

ഇന്ത്യന്‍ ബസുമതി അരി നിരോധിച്ച് ഈ ഗള്‍ഫ് രാജ്യം; ഇന്ത്യക്ക് 12,000 കോടിയുടെ ഇടപാടുകള്‍ നഷ്ടമാകും

ഏകദേശം 12,000 കോടി രൂപയുടെ അരിയാണ് സൗദിയിലേക്ക് കയറ്റി അയക്കുന്നത്

കാന്‍സറിന് കാരണമായേക്കാവുന്ന ട്രൈസൈക്ലസോള്‍ എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുര്‍ന്ന് ഇന്ത്യയില്‍നിന്നുള്ള ബസുമതി അരിയുടെ ഇറക്കുമതി പല യൂറോപ്യന്‍ രാജ്യങ്ങളും അവസാനിപ്പിച്ചിരുന്നു. ഇന്ത്യയില്‍നിന്നും 70 ശതമാനത്തോളം അരി ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള സൗദി അറേബ്യയും അതേ തീരുമാനത്തിലാണ്. ഏകദേശം 12,000 കോടി രൂപയുടെ അരിയാണ് സൗദിയിലേക്ക് കയറ്റി അയക്കുന്നത്.

കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്നുവരുന്ന ബസുമതി അരിയില്‍ കര്‍ശനമായ പരിശോധനകള്‍ നടത്താനാണ് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനം. ഇതിനോടകം തന്നെ ഇന്ത്യയില്‍നിന്നുള്ള ചില കണ്ടെയ്‌നറുകള്‍ തിരിച്ചയച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒരു കിലോ അരിയില്‍ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിട്ടുള്ള ട്രൈസൈക്ലസോളിന്റെ അളവിന്റെ അതേ മാനദണ്ഡം പിന്തുടരാനാണ് സൗദിയുടെയും തീരുമാനം. 0.01 മില്ലിഗ്രാം ട്രൈസൈക്ലസോളിന്റെ സാന്നിധ്യമാണ് യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിട്ടുള്ളത്.

Also Read: ഏവരെയും ഞെട്ടിച്ച പ്ലാസ്റ്റിക് അരിയുടെ യാഥാർഥ്യം കണ്ടെത്തി

അതേസമയം സൗദി കൂടി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് സ്ഥിതി ഏറെ വഷളാക്കിയിട്ടുണ്ടെന്ന്ബസ്മതി എസ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് സേത്തിയ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രവും പ്രധാന ഉത്പാദന സംസ്ഥാനങ്ങളായ പഞ്ചാബും ഹരിയാണയും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യത്തിന് ഭീഷണിയായ കീടനാശിനിയുടെ ഉപയോഗം അവസാനിപ്പിക്കാന്‍ കര്‍ഷകരെ ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ വയലുകളില്‍നിന്ന് ശേഖരിക്കുന്ന അരി പരിശോധിക്കാന്‍ അസോസിയേഷന്‍ തയ്യാറാണെന്ന് വിജയ് സേത്തിയ പറഞ്ഞു. കീടനാശിനിയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തിയാല്‍ നിലവിലുള്ളതിനെക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ വില കൂടുതല്‍ നല്‍കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരിക്കുശേഷം 30 കണ്ടെയ്‌നറുകളാണ് കീടനാനിശിനിയുടെ പേരില്‍ 30 കണ്ടെയ്‌നറുകളാണ തിരിച്ചയക്കപ്പെട്ടത്. നോര്‍വെ, സ്വീഡന്‍, ഇംഗ്ലണ്ട്, ഫിന്‍നന്‍ഡ് എന്നീ രാജ്യങ്ങളാണ് കണ്ടെയ്‌നറുകള്‍ തിരിച്ചയച്ചത്. കയറ്റിയയക്കുന്ന ബസ്മതി അരിയില്‍ 25 ലക്ഷം ടണ്ണോളം പഞ്ചാബിലാണ് ഉത്്പാദിപ്പിക്കുന്നത്. ട്രൈസൈക്ലസോള്‍ ഉപയോഗിക്കാതെ ബസ്മതി കൃഷി ചെയ്യുന്ന ജമ്മു കാശ്മീരിലേക്കാണ് കയറ്റുമതി രംഗത്തുള്ളവര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍, 25,000 ടണ്‍ മാത്രം ഉദ്പാദിപ്പിക്കുന്ന ജമ്മു കാശ്മീരിലെ മുഴുവന്‍ അരിയും കയറ്റുമതി ചെയ്താലും ആവശ്യത്തിന് തികയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button