കൊട്ടാരക്കര: ഭാര്യ തീകൊളുത്തി മരിച്ചതറിഞ്ഞ ഭര്‍ത്താവ് തൂങ്ങി മരിച്ചു. കൊട്ടാരക്കരയിൽ അംഗപരിമിതരായ ദമ്പതികൾ ജീവനൊടുക്കിയത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. സജി എബ്രഹാം (55) പൊന്നമ്മ (48) എന്നിവരാണ് മരിച്ചത്. കൊട്ടാരക്കര കുളക്കട ലക്ഷംവീടു കോളനിക്കു സമീപമായിരുന്നു ഇവർ താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.
ALSO READ: സഹോദരന് തീകൊളുത്തിയ പെണ്‍കുട്ടിയ്ക്ക് ഒടുവില്‍ ദാരുണാന്ത്യം
ഇതിനുശേഷം സജി സുഹൃത്തായ യുവാവിനൊപ്പം ഓട്ടോറിക്ഷയില്‍ കയറി പുറത്തേക്കു പോയി. ഈ സമയം പൊന്നമ്മ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവം അറിഞ്ഞ് തിരികെ എത്തിയ സജി വീട്ടില്‍ കയറി കതക് അടയ്ക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ സജിയുടെ മൃതദേഹമാണ് കണ്ടത്. സജി കാഴ്ചവൈകല്യമുള്ളയാളും പൊന്നമ്മ കാലിനു സ്വാധീനക്കുറവുള്ളയാളുമാണ്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments