Latest NewsIndiaNews

ഒളിച്ചോടിയുടെ കമിതാക്കളുടെ മൃതദേഹം പുഴയിൽ: കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ

വീട്ടുകാരുടെ ഇടപെടലില്‍ തൃപ്തി വരാതിരുന്ന കമിതാക്കള്‍ ഒളിച്ചോടുകയായിരുന്നു

അഹമ്മദാബാദ്: വിവാഹ ചർച്ചകൾ നടക്കുന്നതിനിടയിൽ ഒളിച്ചോടിയ കമിതാക്കളുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. 21കാരന്റെയും 19കാരിയുടെയും മൃതദേഹം ഷാപൂരില്‍ സബര്‍മതി നദിയില്‍ കൈകള്‍ പരസ്പരം കൂട്ടിക്കെട്ടിയ നിലയിലാണ്.

കഴിഞ്ഞ ഒരു വർഷമായി രാകേഷും ഗണ്‍ഗണും പ്രണയത്തിലായിരുന്നു. ഇത് അറിഞ്ഞ സമയത്ത് വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. വിവാഹം തീരുമാനിക്കാൻ സമയം വേണമെന്ന് വീട്ടുകാർ പറഞ്ഞു. ഇതിനു പിന്നാലെ നവംബര്‍ പത്തിനു ഇരുവരെയും കാണാതെയായി. ഒരുമിച്ച് ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല എന്ന് കരുതി ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

READ ALSO: രാവണന്റെ പുഷ്പകവിമാനം സത്യമോ മിഥ്യയോ? ഗവേഷണത്തിനൊരുങ്ങി ശ്രീലങ്ക; ഇന്ത്യയുടെ സഹായം തേടും

വീട്ടുകാരുടെ ഇടപെടലില്‍ തൃപ്തി വരാതിരുന്ന കമിതാക്കള്‍ ഒളിച്ചോടുകയായിരുന്നു. തങ്ങളെ കണ്ടെത്തിയാല്‍ വീട്ടുകാര്‍ ഉപദ്രവിക്കുമോ എന്ന് ഇരുവരും ഭയപ്പെട്ടു. കൂടാതെ സമൂഹത്തിന് മുന്നില്‍ തങ്ങളെ അപമാനിക്കുമോ എന്ന ഭയവും ഇരുവര്‍ക്കും ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. തുടര്‍ന്ന് പുഴയില്‍ ചാടി ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button