കൊച്ചി: കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് പിന്നിൽ ഓൺലൈൻ വായ്പാകുരുക്ക് മാത്രമല്ലെന്ന് സംശയം. കുടുംബത്തിന് ബാങ്കിന് ജപ്തി നോട്ടീസ് ലഭിച്ചതിൻ്റെ രേഖകൾ പൊലീസിനു ലഭിച്ചു. ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിനു മുന്നോടിയായി ദമ്പതിമാരുടെ ഫോണുകൾ കോടതിയിൽ സമർപ്പിച്ചു.
ഓൺലൈൻ ആപ്പുകളിൽ നിന്ന് മാത്രമല്ല, ബാങ്കിൽ നിന്നും ദമ്പതികൾ വായ്പ എടുത്തിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഈ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. കുടുംബം കടക്കെണിയിലായിരുന്നു എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ ഓൺലൈൻ ലോൺ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു. മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് വീണ്ടും കുടുംബത്തിന് നേരെ ഭീഷണി ഉണ്ടാകുന്നുണ്ടെന്നാണ് പരാതി. മരണപ്പെട്ടതിനു ശേഷവും ഇവരുടെ കോണ്ടാക്ടിലുള്ള പലരെയും വിളിച്ച് ലോൺ ആപ്പ് ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Post Your Comments