Latest NewsIndia

കന്‍വാര്‍ യാത്ര; ഗോള്‍ഡന്‍ ബാബ അണിയുന്നത് 20 കിലോ സ്വര്‍ണ്ണം

സ്വര്‍ണത്തോടും ആഡംബര വാഹനങ്ങളോടുമുള്ള തന്റെ ഭ്രമം മരിച്ചാലും അവസാനിക്കില്ലെന്നാണ് ബാബയുടെപറയുന്നത്

ഗാസിയാബാദ്: കിലോ കണക്കിന് സ്വര്‍ണാഭരണങ്ങളണിഞ്ഞ് ഗോള്‍ഡന്‍ ബാബ എന്നറിയപ്പെടുന്ന സുധീര്‍ മക്കാര്‍ തന്റെ 25-ാമത്തെ കന്‍വാര്‍ തീര്‍ഥയാത്ര തുടങ്ങി. 21 സ്വര്‍ണ മാലകള്‍, ദൈവങ്ങളുടെ രൂപമുള്ള 21 ലോക്കറ്റുകള്‍, നിരവധി വളകള്‍, സ്വര്‍ണ ചട്ടകള്‍ ഉള്‍പ്പെടെ 20 കിലോ സ്വര്‍ണമാണ് ബാബ ഇത്തവണ അണിഞ്ഞിട്ടുള്ളത്. ഇപ്പോഴത്തെ വിപണി വിലയനുസരിച്ച് ആറു കോടിയുടെ ആഭരണങ്ങളാണ് ബാബ അണിഞ്ഞിരിക്കുനത്. കഴിഞ്ഞ തവണ ഇത് 14.5 കിലോയായിരുന്നു.ഓരോ തവണയും കന്‍വാര്‍ യാത്രയില്‍ അണിയുന്ന സ്വര്‍ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകാറുള്ളത്.

2017ലെ യാത്രയില്‍ ശിവരൂപമുള്ള ലോക്കറ്റോടു കൂടിയ രണ്ടുകിലോ ഭാരമുള്ള മാലയാണ് അദ്ദേഹം അണിഞ്ഞിരുന്നത്. ഇത് കൂടായെ 27 ലക്ഷം വിലയുള്ള റോളക്സ് വാച്ചും ഇദ്ദേഹം ധരിക്കാറുണ്ട്. 2016ല്‍ നടത്തിയ തീര്‍ഥയാത്രയില്‍ 12 കിലോ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞിരുന്നു. തുണിക്കച്ചവടക്കാരനായി തുടങ്ങിയ സുധീര്‍ മക്കാര്‍ പിന്നീട് വന്‍കിട വ്യവസായിയായി വളരുകയായിരുന്നു.പിന്നീട് സന്യാസത്തിലേക്ക് തിരിഞ്ഞു. ഹരിദ്വാറില്‍നിന്ന് ഡല്‍ഹിവരെയുള്ള 200 കിലോ മീറ്റര്‍ യാത്രയില്‍ അംഗരക്ഷകരോടും അനുയായികളോടുമൊപ്പമാണ് ബാബയുടെ യാത്ര.

GOLDEB BABA 2
കടപ്പാട് : എഎന്‍ഐ

ബാബയുടെ സ്വന്തം ബിഎംഡബ്ല്യു, നാല് ഫോര്‍ച്യൂണര്‍, രണ്ട് ഓഡി, രണ്ട് ഇന്നോവ എന്നിവ അടക്കമുള്ള വാഹനങ്ങളിലാണ് അനുയായികളുടെ യാത്ര. കൂടാതെ ഹമ്മര്‍, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ വാഹനങ്ങള്‍ വാടകയ്ക്കെടുക്കാറുമുണ്ട്. കന്‍വാര്‍ യാത്രയില്‍ ഇദ്ദേഹത്തിന്റെയും സംഘത്തിന്റെയും വഴികളില്‍ നിരവധി ആരാധകര്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫിയും എടുക്കാനും ‘അനുഗ്രഹം’ വാങ്ങാനും തടിച്ചു കൂടാറുണ്ട്.

സ്വര്‍ണത്തോടും ആഡംബര വാഹനങ്ങളോടുമുള്ള തന്റെ ഭ്രമം മരിച്ചാലും അവസാനിക്കില്ലെന്നാണ് ബാബയുടെപറയുന്നത്. 1972ല്‍ അഞ്ചു പവന്‍ സ്വര്‍ണം ധരിച്ചാണ് ബാബ ആദ്യ കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കുന്നത്. പിന്നീടുള്ള യാത്രകളില്‍ സ്വര്‍ണത്തിന്റെ അളവ് വര്‍ധിച്ചുവന്നു. ഇപ്പോള്‍ അത് 20 കിലോയിലെത്തിയിരിക്കുന്നു. മരിക്കും വരെ ഈ സ്വര്‍ണം തന്നോടൊപ്പമുണ്ടാകുമെന്നും മരണശേഷം തന്റെ പ്രിയപ്പെട്ട ശിഷ്യന്‍മാര്‍ക്ക് കൈമാറുമെന്നും ബാബ പറയുന്നു.

also read : ശശി തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി

shortlink

Related Articles

Post Your Comments

Related Articles


Back to top button