വാഷിങ്ടണ്‍: ഭാര്യയുടെ അവിഹിത ബന്ധത്തിൽ ഭർത്താവിന് അനുകൂല വിധിയുമായി കോടതി. ഭാര്യയുടെ കാമുകൻ കാരണം കുടുബത്തിലും ബിസിനസിലും തനിക്ക് നഷ്ടം സംഭവിച്ചുവെന്നും ആ നഷ്ടം നികത്തണമെന്നും ഭർത്താവ് കോടതിയെ അറിയിച്ചിരുന്നു.തുടർന്ന് കോടതി ഭർത്താവിന് അനുകൂല വിധി പ്രഖ്യാപിക്കുകയായിരുന്നു.
കാമുകന് 60 കോടി രൂപയാണ് അമേരിക്കന്‍ കോടതി പിഴ ചുമത്തിയത്. യുഎസ്എയിലെ നോർത്ത് കരോലിനയിലാണ് സംഭവം. ഭര്‍ത്താവായ കാത്ത് കിങ് ആണ് കോടതിയില്‍ പരാതി നല്‍കിയത്. ടെക്സാസില്‍ താമസിക്കുന്ന കത്ത് കിങ്ങും ഡാനിയല്‍ കിങ്ങും ഭാര്യാ ഭര്‍ത്താക്കന്‍മാരായിരുന്നു. കാത്ത് കിങ്ങിന്‍റെ മാര്‍ക്കറ്റിങ് കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. ഡാനിയലിന് കമ്പനിയില്‍ ഷെയറുമുണ്ടായിരുന്നു.
Read also:പെൺകുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
33 കാരിയായ തന്നേക്കാള്‍ 15 വയസ് കൂടുതലുള്ള സഹപ്രവര്‍ത്തകനായ ഫ്രാങ്കോയുമായി ഡാനിയല്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നു. ഇത് മനസിലാക്കിയ കാത്ത് ഡാനിയലുമായി അകന്നു. ആറ് വര്‍ഷം നീണ്ട വിവാഹ ബന്ധത്തില്‍ കാത്ത് കിങ്ങിനും ഡാനിയല്‍ കിങ്ങിനും ആറ് വയസുള്ള കുട്ടിയുണ്ട്.
ഇരുവരും വേര്‍പിരിയുമ്പോള്‍ ഷെയര്‍ കൈമാറ്റം കൊണ്ട് കമ്പനിക്ക് നഷ്ടമുണ്ടായെന്നും കോടതി കണ്ടെത്തി. തുടർന്നാണ് കാരണക്കാരനായ കാമുകന് പിഴ വിധിച്ചത്. കോടതിയുടെ അപൂര്‍വ്വ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കാമുകൻ ഫ്രാങ്കോയുടെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments