മിസോറാം ഗവര്‍ണ്ണറായി ചുമതലയേറ്റതിന് പിറകെ ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന കുമ്മനം രാജ ശേഖരനെ അധിക്ഷേപിച്ച് ആക്ഷേപ ഹാസ്യ പരിപാടി സംപ്രേഷണം ചെയ്ത് മനോരമ ന്യൂസിനെതിരെ കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ‘ബി.ജെ.പി പാലക്കാട് ജില്ലാ ജനറല്‍ സിക്രട്ടറി പി.രാജിവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. കുമ്മനത്തെ മിസോറാം ഗവര്‍ണ്ണര്‍ ആയി രാഷ്ട്രപതി നിയമിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ അപഹസിച്ച് ചാനല്‍ ‘തിരുവാ എതിര്‍വാ’ എന്ന പരിപാടി സംപ്രേഷണം ചെയ്തത്.
ഇത് സംബന്ധിച്ച് ബിജെപി സെക്രട്ടറി എം ടി രമേശിന്റേതടക്കം ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ കേന്ദ്രത്തിന് ലഭിച്ചതായാണ് സൂചന.കുമ്മനം രാജശേഖരനെ അപമാനിച്ച സംഭവത്തില്‍ വെറും ഖേദം പ്രകടിപ്പിച്ചും, അവതാരകനെ ന്യായീകരിച്ചും മനോരമ ന്യൂസ് ചാനല്‍ ഇത് സംബന്ധിച്ച ഒരു വക്കീല്‍ നോട്ടിസിന് മറുപടി നല്‍കിയിരുന്നു. എവരി ഡോഗ് ഹാസ് എ ഡേ എന്ന പ്രയോഗം, എല്ലാവര്‍ക്കും ഒരു നല്ല ദിവസം ഉണ്ടാകും എന്ന പോസ്റ്റിവ് അര്‍ത്ഥത്തിലുള്ളതാണെന്നും, വില്യം ഷേക്സ്പിയറിന്റെ ഹാംലറ്റ് എന്ന നാടകത്തില്‍ പലതവണ ഈ പ്രയോഗം നടത്തിയിട്ടുണ്ടെന്നും വക്കീല്‍ നോട്ടിസിന് നല്‍കിയ മറുപടിയില്‍ മനോരമ ചാനല്‍ വിശദീകരിക്കുകയും ചെയ്തു.
കഴിവുള്ള ഒരാള്‍ക്ക് ആ സ്ഥാനം ലഭിക്കുമെന്നാണ് തിരുവ എതിര്‍വാ പ്രോഗ്രാമിന്റെ അവതാരകന്‍ വ്യക്തമാക്കിയതെന്നായിരുന്നു മനോരമയുടെ വിചിത്രമായ വിശദീകരണം. സംഭവത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമായിരുന്നു രാഷ്ട്രീയഭേദമെന്യേ ഉയർന്നത്. കുമ്മനം രാജശേഖരനെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി പൊലീസ് കമ്മീഷണര്‍ക്ക് ഹിന്ദു ഐക്യവേദിയും ‘തിരുവാ എതിര്‍വാ’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിക്കെതിരെ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഉത്തരവിന്റെ കോപ്പി കാണാം:
Post Your Comments