ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ചതിന് പോലീസുകാർ നൽകിയ ചുവന്ന റോസാപ്പൂ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു യുവാവ്. റോസാപ്പൂവുമായി വീട്ടിലെത്തിയപ്പോൾ ഭാര്യ പിടികൂടിയതോടെയാണ് പ്രശ്നമുണ്ടായത്. റോസാപ്പൂ നല്‍കിയത് പോലീസാണെന്ന് എത്ര പറഞ്ഞിട്ടും ഭാര്യ വിശ്വസിക്കാത്തതിനെ തുടർന്ന് യുവാവ് ഒടുവിൽ തെളിവ് തേടിയിറങ്ങുകയുണ്ടായി. ഒടുവിൽ പൂവ് നൽകിയ പോലീസുകാരനെ കണ്ടെത്തി യുവാവ് കാര്യം പറഞ്ഞു. കാര്യം മനസ്സിലാക്കിയ പോലീസുകാരന് യുവാവ് റോസാപ്പൂ സ്വീകരിക്കുന്ന ഫോട്ടോ തന്റെ ഫോണില്‍ നിന്നു കണ്ടെത്തുകയും ഭാര്യയെ കാണിക്കുകയും ചെയ്തു. യുവാവിന് പൂ നല്കിയ പ്രേം സഹി എന്ന പോലീസുകാരൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
Read also: ട്രാഫിക് മേധാവി അരുതെന്ന് പറഞ്ഞിട്ടും വാഹനം ഓടിച്ച യുവതി നിയമലംഘനം നടത്തി : പിന്നീട് സംഭവിച്ചത്
Post Your Comments