റാഞ്ചി : മൂന്നു പേരെ കൊലപ്പെടുത്തിയ മനോദൗർബല്യമുള്ളയാളെ ആൾകൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഗുൽമ ജില്ലയിൽ നാൽപ്പത്തിയഞ്ചുകാരിയായ വീട്ടമ്മ ഇവരുടെ മൂന്നു വയസുള്ള മകൻ ഒരു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞു എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ചോട്ടു മുണ്ട എന്ന ആളെയാണ് ആൾകൂട്ടം തല്ലിക്കൊന്നത്.
പ്രകോപനം ഒന്നും ഇല്ലാതെയായിരുന്നു ഇയാളുടെ ആക്രമണം. കൊല്ലപ്പെട്ട വീട്ടമ്മയുടെ ഭർത്താവിനുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ചോട്ടുവിനെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ ചോട്ടു സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
Also read : ശ്മശാന ഉദ്യോഗസ്ഥര്‍ മൃതദേഹത്തോട് അനാദരവ് കാട്ടി
Post Your Comments