Latest NewsIndia

രാജ്യതലസ്ഥാനം മഴയില്‍ മുങ്ങി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം മഴയില്‍ മുങ്ങി. കടുത്ത വേനലിനിടെയും ഇടമുറിയാതെ പെയ്ത മഴയില്‍ യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ഹരിയാന സര്‍ക്കാര്‍ ഹതിനി കുണ്ഡ് ബാരേജില്‍ നിന്നുള്ള ജലം കൂടി തുറന്നു വിട്ടതോടെ യമുനയിലെ ജലനിരപ്പ് അപകട രേഖയും കടന്നു.

Read also : തെലങ്കാനയിലും ആന്ധ്രയിലും കനത്ത മഴയും കാറ്റും : പത്ത് മരണം

നദീ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഒഴിപ്പിച്ചു തുടങ്ങിയെന്ന് എസ്ഡിഎം അരുണ്‍ ഗുപ്ത അറിയിച്ചു. കുട്ടികളെയും കാലികളെയും നദീതീരത്തേക്കു വിടരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നീന്താനോ കുളിക്കാനോ നദിയില്‍ ഇറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button