ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്ര പ്രദേശിലുമുണ്ടായ കനത്ത മഴയിലും കാറ്റിലും പത്ത് മരണം. തെലങ്കാനയില്‍ അഞ്ച് പേരും ആന്ധ്രയില്‍ അഞ്ച് പേരുമാണ് മരിച്ചത്. അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ കനത്ത ചൂടിന് ആശ്വാസം പകര്‍ന്നുവെങ്കിലും ജനജീവിതം താറുമാറാക്കി. വന്‍ തോതില്‍ കൃഷി നാശവും സംഭവിച്ചു.
ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയായിരുന്നു. കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വൈദ്യുതി വിതരണം സ്തംഭിച്ചു. ഗതാഗതം താറുമാറായി. കര്‍മ്മന്‍ ഘട്ടിനടുത്ത് മരച്ചുവട്ടില്‍ കളിച്ചുകൊണ്ടിരുന്ന ഏഴ് വയസുകാരന് മിന്നലേറ്റ് മരിച്ചു.
Post Your Comments