ഡൽഹി : ഗംഗയിലെ ജലം അങ്ങേയറ്റം മലിനമായെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. കുടിക്കാനോ കുളിക്കാനോ പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണെന്നും എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി.
അപകടം അറിയാതെ ഗംഗയില്‍ കുളിച്ച് ജനം രോഗികളാകുന്നതായി ട്രൈബ്യൂണല്‍ അഭിപ്രായപ്പെട്ടു.
ഹരിദ്വാര്‍ മുതല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ വരെയുള്ള ഗംഗയുടെ നൂറ് കിലോമീറ്ററാണ് ഏറ്റവും മലിനം. ഈ ഭാഗങ്ങളില്‍ ഗംഗയില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഗംഗയെ മാലിന്യമുക്തമാക്കാന്‍ സർക്കാർ സന്നദ്ധത കാണിക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
Post Your Comments