Latest NewsKeralaNewsIndia

500 കോടി പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്: ബ്രഹ്‌മപുരം വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹരിത ട്രൈബ്യൂണല്‍

ഡൽഹി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാണിച്ചു. സംഭവത്തിൽ 500 കോടി രൂപ പിഴ ഈടാക്കുമെന്നും സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ബ്രഹ്‌മപുരം വിഷയത്തില്‍ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button