കോഴിക്കോട്: മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന ഹര്‍ജിയില്‍ ഒപ്പുവച്ച സംഭവത്തിനു ശേഷം നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്നാണ് സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തത്. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സജിത ഇക്കാര്യം പറഞ്ഞത്. താര രാജാക്കന്മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.
Post Your Comments