ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം നടന്ന പാക് പൊതുതിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്റെ തെഹ്രിക് – ഇ – ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഇമ്രാന്‍ ഖാന് വേണ്ടി പാക് സൈന്യത്തിന്റെ ഇടപെടല്‍ ഉണ്ടായതെന്ന ആരോപണത്തെത്തുടര്‍ന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയാണ് പുറത്തുവന്നത്.
തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും തിരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമല്ലെന്നും അട്ടിമറി നടന്നെന്നും പാക്കിസ്താന്‍ മുസ്ലീം ലീഗ് നേരത്തെ പ്രതികരിച്ചിരുന്നു. വോട്ടെടുപ്പ് നടന്ന 270ല്‍ 251 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്.
Also Read : ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന് ഇമ്രാന്‍ ഖാന്‍
പാകിസ്ഥാന്റെ 70 വര്‍ഷത്തെ ചരിത്രത്തില്‍ ഇത‌് രണ്ടാം തവണ മാത്രമാണ‌് ജനാധിപത്യപരമായ അധികാരമാറ്റം നടക്കുന്നത്.ഇലക്ഷന് മുമ്ബ് സൈന്യത്തിന്റെ രഹസ്യപിന്തുണയുള്ള ഇമ്രാന്‍ഖാനെതിരായ പ്രചാരണങ്ങള്‍ക്കും കരുനീക്കങ്ങള്‍ക്കും കനത്ത വിലക്കുകള്‍ നേരിടേണ്ടിവന്നിരുന്നു.
Post Your Comments