തിരുപ്പൂർ: യൂട്യൂബ് വീഡിയോ കണ്ട് വീട്ടിൽ പ്രസവം നടത്താൻ ശ്രമിച്ച യുവതി മരിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ആധുനിക ചികിത്സാരീതിയിൽ വിശ്വാസമില്ലാത്തതിനാലാണ് കുടുംബം വീട്ടിൽ പ്രസവം നടത്താൻ ശ്രമിച്ചത്. പ്രസവവേദനകൊണ്ട് പുളഞ്ഞ 28കാരിയായ യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം വീട്ടിൽ തന്നെ പ്രസവം നടത്താൻ ശ്രമിക്കുകയായിരുന്നു.
ALSO READ: ഇടുക്കിയിൽ കുടുംബാസൂത്രണ ക്യാമ്പില്‍ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു : പ്രതിഷേധവുമായി ബന്ധുക്കൾ
കൃതികയെന്ന യുവതിയാണ് മരിച്ചത്. ഇവർ സ്‌കൂൾ അധ്യാപികയാണ്. യുവതിക്ക് മൂന്ന് വയസായ ഒരു മകൾ കൂടിയുണ്ട്. ഈ കുഞ്ഞിനെ യുവതി പ്രസവിച്ചതും വീട്ടിൽ തന്നെയാണ്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവം നടന്ന സമയം പ്രസന്ന ശരിയായ പുറത്തുവരാതിരിക്കുകയും യുവതിക്ക് രക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. തുടർന്ന് രക്തം വാർന്ന് യുവതി മരിക്കുകയായിരുന്നു. കുഞ്ഞ് ജനിച്ച ശേഷമാണ് വീട്ടുകാർ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിൽ എത്തുന്നതിനു മുൻപ് യുവതി മരണത്തിന് കീഴടങ്ങിയിരുന്നു.
Post Your Comments