മോസ്‌കോ: മാറിടം വർദ്ധിപ്പിക്കാനായി പ്ലാസ്റ്റിക് സർജറി ചെയ്‌ത യുവതി ഹൃദയാഘാദം മൂലം മരിച്ചു. 32കാരിയായ യുവതിയാണ് സർജറിക്കിടെ മരിച്ചത്. ഇവർ വിവാഹിതയാണ്.
രണ്ട് കുട്ടികളുടെ അമ്മകൂടിയായ യുവതി മാറിടം വർദ്ധിപ്പിക്കായി ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് യുവതി സർജറിക്ക് വിധേയായത്. എന്നാൽ ശരീരത്തിന് അത്രയേറെ ഹാനീകരമാണെന്ന് അറിഞ്ഞിട്ടിയും യുവതി പ്ലാസ്റ്റിക് സർജറിയ്ക്ക് സമ്മതിക്കുകയായിരുന്നു .
ALSO READ:അയഞ്ഞു തൂങ്ങിയ മാറിടം നല്ല ഭംഗിയുള്ളതും ഉറച്ചതുമാക്കാൻ.
സർജറി നടക്കുന്നതിനിടെ യുവതിയ്ക്ക് ഹൃദയാഘാദം ഉണ്ടാകുകയും യുവതി മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആശുപത്രി അധികൃതർ പറയുന്നത് കള്ളമാണെന്നും യുവതിക്ക് മരുന്ന് നൽകിയതിൽ വന്ന പിഴവ് മൂലമാണ് യുവതി മരിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം. വീട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments