KeralaLatest News

ഭര്‍തൃ വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം; സ്വഭാവിക മരണമാക്കാന്‍ പൊലീസിന്‍റെ ഒത്താശയെന്ന് പരാതി

ഭര്‍തൃ സഹോദരന്‍റെ മോശം പെരുമാറ്റമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയിൽ പൊലീസ് അന്വേഷണത്തിന് തയാറാകുന്നില്ലെന്നാണ് ആരോപണം

ഇടുക്കി: ഭര്‍തൃ വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം സ്വഭാവിക മരണമാക്കാന്‍ പോലീസ് ഒത്താശ ചെയ്യുന്നതായി പിതാവിന്റെ പരാതി. ഇടുക്കി ബൈസണ്‍വാലിയിൽ ഭർതൃ വീട്ടിൽ വച്ചുളള സെല്‍വിയുടെ മരണം സംബന്ധിച്ച് പിതാവ് ആറുമുഖനാണ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകി.  ഭര്‍തൃ സഹോദരന്‍റെ മോശം പെരുമാറ്റമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയിൽ പൊലീസ് അന്വേഷണത്തിന് തയാറാകുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ മാസം 25ന് സെൽവി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായാണ് ഭർതൃ വീട്ടുകാർ അറിയിച്ചത്.

സംശയം തോന്നിയ നാട്ടുകാർ അറിയിച്ചിട്ടും രാജാക്കാട് പൊലീസ് ഇടപ്പെട്ടില്ല. ഇത് മൃതദേഹം ദഹിപ്പിക്കുന്നതിനിടയാക്കിയെന്നും പരാതിയില്‍ പറയുന്നു. സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് പേരക്കുട്ടിയിൽ നിന്നാണ് മരണത്തിലെ ദുരൂഹത അറിഞ്ഞതെന്ന് സെൽവിയുടെ മാതാപിതാക്കൾ പറയുന്നു.
രാത്രിയിൽ കാണാതായ സെൽവിയെ രാവിലെ വീട്ടുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഭർത്താവ് തമിഴ് ശെൽവവും വീട്ടുകാരും പിന്നീട് പറഞ്ഞത്. സെൽവിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിലും സംശയമുണ്ട്. ഒളിഞ്ഞു നിന്ന് ഫോട്ടോയുത്ത ഭർതൃ സഹോദരൻ സെൽവിയെ ശല്യം ചെയ്തിരുന്നതടക്കം പൊലീസിൽ പരാതിപ്പെട്ടിട്ടുളളതായും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button