KeralaLatest News

ഹനാനെതിരെ പോലീസ് നടപടി

കൊച്ചി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയുടെ താരമായി മാറിയ ഹനാനെതിരെ പൊലീസ് നടപടി. വ്യാഴാഴ്ച വൈകിട്ട് തമ്മനത്ത് മീന്‍വില്‍പ്പന നടത്തുന്നത് പോലീസ് തടഞ്ഞു. റോഡരികില്‍ നടത്തുന്ന മീന്‍ വില്‍പ്പന ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് മീന്‍ വില്‍പന വിലക്കിയത്. വില്‍പന തടഞ്ഞതോടെ ഹനാന്‍ വീട്ടിലേക്ക് മടങ്ങി.

Read Also : ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി കണ്ണന്താനം

‘എന്നെ ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്നും കൂലിപ്പണിയെടുത്ത് ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചോളുമെന്നും ഹനാന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒന്നര ലക്ഷത്തോളം രൂപ എന്റെ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്. ആരുടെയും പണം എനിക്ക് വേണ്ട. അതെല്ലാം തിരികെ നല്‍കും’. ഹനാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button