പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് സുപ്രീംകോടതിയില്‍. സ്ത്രീ പ്രവേശനത്തെ എതിര്‍ത്താണ് എന്‍എസ്എസ് സുപ്രീകോടതിയെ സമീപിച്ചിരിക്കുന്നത്. വിശ്വാസിയെ സംബന്ധിച്ച് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യഭാവം പ്രധാനമാണെന്നും എന്‍എസ്എസ് വ്യക്തമാക്കി.
Also Read : ശബരിമലയിലെ സ്ത്രീ പ്രവേശനം; നിലപാട് വ്യക്തമാക്കി ദേവസ്വം ബോർഡ്
ദേവന്റെ നിയമപരമായ വ്യക്തിത്വം അംഗീകരിക്കണം. പുരുഷ മേധാവിത്വവുമായി വിലക്കിന് ബന്ധമില്ല. കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസമുള്ളവരാണെന്നും ശബരിമലയിലെ വിശ്വാസങ്ങള്‍ മാനിക്കുന്നവരാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ.പരാശരന്‍ കോടതിയില്‍ വാദിച്ചു. പ്രവേശനവിലക്കിന് 60 വര്‍ഷത്തെ പഴക്കമുണ്ടെന്നും ദേവന്റെ പ്രാധാന്യമാണ് നോക്കേണ്ടതെന്നും എന്‍എസ്എസ് കോടതിയെ അറിയിച്ചു.
Post Your Comments