ഇടുക്കി: ഇതരസംസ്ഥാന തൊഴിലാളിയായ യുവതി ഓട്ടോറിക്ഷയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി. ജാര്‍ഖണ്ഡ് സ്വദേശിനി സരിതാദേവി (35) യാണ് ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു ഇന്നലെ രാവിലെ കമ്ബംമെട്ട് കുഴിത്തൊളുവിന് സമീപം പ്രസവം നടന്നത്.രണ്ടേകാല്‍ കിലോ തൂക്കമുള്ള ആണ്‍കുഞ്ഞ് ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ALSO READ: വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
യുവതി വേദനകൊണ്ട് പുളയുന്നത് കണ്ടതോടെ ഓട്ടോ ഡ്രൈവർ തൊട്ടടുത്തുള്ള വിവരം സാമുഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഡോക്ടർമാരും സംഘവും ഉടൻ തന്നെ സ്ഥലത്തെത്തുകയും ഓട്ടോറിക്ഷയില്‍ വെച്ചുതന്നെ ശിശുവിനെ പുറത്തെടുത്തു. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്ക് സഹായകരമായത് ഓട്ടോഡ്രൈവറുടെ ഇടപെടലായിരുന്നു. പ്രസവത്തിനു പിന്നാലെ അമ്മയേയും, കുഞ്ഞിനേയും സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷകള്‍ നല്കി.
യുവതിയും ആണ്‍കുഞ്ഞും നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
Post Your Comments