Latest NewsKerala

വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശൂര്‍ : വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. തൃശൂരിൽ നെടുപുഴ ചീനിക്കല്‍ റോഡില്‍ പുത്തന്‍ കോളില്‍ കുളിക്കാനിറങ്ങിയ അസം സ്വദേശി എമില്‍ എയിന്‍ഡാണ്(23) ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കാണാതായ യുവാവിനായി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വൈകുന്നേരം 4.45 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തൃശൂര്‍ നഗരത്തില്‍ ചിക്കു ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായ ഇയാൾ കടയുടമയുടെ നെടുപുഴയിലെ ഫാം ഹൗസിലായിരുന്നു താമസിച്ചിരുന്നത്. അവിടത്തെ ജീവനക്കാരനും സുഹൃത്തുമായ പാലക്കാട് സ്വദേശി ജിജേഷുമൊത്തായിരുന്നു ഇയാൾ കുളിക്കാൻ ഇറങ്ങിയത്. താൻ പെട്ടെന്ന് കരയിലേക്ക് തിരിച്ചെന്നും ദൂരേക്ക് നീന്തിയ എമില്‍ കുഴഞ്ഞ് മുങ്ങുകയായിരുന്നുവെന്നും ജിജേഷ് പൊലീസില്‍ മൊഴി നല്‍കി.

Also read : ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button