ബാര്‍മര്‍•രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാന കൊലപാതകം. രാജസ്ഥാനിലെ ബാര്‍മറില്‍ മുസ്ലിം യുവതിയെ പ്രണയിച്ചതിന് 22 കാരനായ ദളിത് യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു. ജൂലൈ 20 നാണു സംഭവം നടന്നത്. ഖേഭിന്ദേ കാ പാര് ഗ്രാമവാസിയായ ഖേതറാം ഭീല്‍ ആണ് കൊല്ലപ്പെട്ടത്.
മെഹബൂബ് ഖാന് എന്നയാളുടെ വീട്ടില്‍ സഹായിയായി ജോലി നോക്കിയിരുന്ന ഖേതറാം ആ വീട്ടിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.
ഖേതറാം മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപെട്ട് ഓടാന്‍ ശ്രമിച്ചെങ്കിലും സംഭവം നടന്നതിന്റെ 500 മീറ്റര്‍ അകലെ എത്തിയപ്പോഴേക്കും മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 9 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമര്‍ ഖാന്, അക്ബര്‍ ഖാന്, അന്‍വര്‍ ഖാന്, റഹീം ഖാന്, മുഹീബ് ഖാന്, പത്തായ് ഖാന്, ഷൌക്കത്ത് ഖാന്, സദാം ഖാന്, ഹയാത്ത് ഖാന് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
Post Your Comments