ക്വറ്റ: പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിനിടെ ചാവേർ ആക്രമണം. ആക്രമണത്തിൽ കുട്ടികളും പോലീസുകാരും ഉൾപ്പെടെ 24 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റ ഈസ്റ്റേൺ ബൈപാസിൽ പോളിങ് സ്റ്റേഷനു പുറത്ത് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
പതിവു പട്രോളിങ് നടത്തുന്ന പോലീസ് വാഹനത്തിനു സമീപമാണ് സ്ഫോടനം നടന്നത്. പോളിങ് സ്റ്റേഷന് അകത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ചാവേറിനെ പോലീസ് തടഞ്ഞതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് പൊട്ടാതെ കിടന്ന ഗ്രനേഡുകൾ നിർവീര്യമാക്കി. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്കു ചുറ്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Read also:ജയലളിതയുടെ മകളാണെന്ന വാദം പൊളിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
നേരത്തേ, ബലൂചിസ്ഥാൻ പ്രവിശ്യയിൽ അവാമി നാഷനൽ പാർട്ടിയുടെ (എഎൻപി) സ്ഥാനാർഥി ദാവൂദ് അചക്സായിയെ തിരഞ്ഞെടുപ്പു യോഗത്തിനിടെ ഭീകരർ വെടിവച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം അപകടനില തരണം ചെയ്തു.
Post Your Comments