ചെന്നൈ: ജയലളിതയുടെ മകളാണെന്ന ബംഗളൂരു സ്വദേശിനി അമൃതയുടെ വാദം പൊളിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭം ധരിച്ചിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് അമൃത നല്കിയ ഹര്‍ജിയ്ക്കാണ് അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന് മുഖേന സർക്കാർ മറുപടി കൊടുത്തത്.
മകളായിരുന്നെങ്കില്‍ എന്തുകൊണ്ട് പരാതിക്കാരിക്ക് ജയലളിതയോടൊപ്പമുള്ള ഒരു ചിത്രം പോലും കൈവശം വയ്ക്കാന്‍ കഴിഞ്ഞില്ല എന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചോദിച്ചു. ജയലളിതയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള പരാതിക്കാരിയുടെ തന്ത്രമാണെന്നും സർക്കാർ വാദിച്ചു. ജയലളിതയുടെ ബന്ധുക്കള്‍ ജീവിച്ചിരിപ്പുണ്ടെന്നും ആവശ്യമെങ്കില്‍ അമൃതയുടെ ഡി.എന്‍.എ പരിശോധന നടത്താന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Read also:എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും മൂട്ട കടി; പരാതിയുമായി യാത്രക്കാരി രംഗത്ത്
അമൃത കോടതിയിൽ ഹാജരാക്കിയ രേഖയിൽ 1980 ആഗസ്ത് മാസമാണ് ജന്മദിനമായി പറയുന്നത് . എന്നാൽ ഈ വാദം തെറ്റാണെന്ന് സ്ഥാപിക്കാന്‍ 1980 ജൂലായ് മാസം നടന്ന ഒരു ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിന്റെ വീഡിയോയും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ആഗസ്തിലാണ് അമൃത ജനിച്ചതെങ്കില്‍ ജൂലായ് മാസത്തിലുള്ള ജയലളിതയുടെ വീഡിയോയില്‍ അക്കാര്യം വ്യക്തമാക്കണമെന്നും സർക്കാർ വ്യക്തമാക്കി.
ജയലളിത ബ്രാഹ്മണ സമുദായംഗമായതിനാല്‍ മൃതദേഹം പുറത്തെടുത്ത് ബ്രാഹ്മണ ആചാരപ്രകാരം സംസ്ക്കരിക്കാന്‍ അനുവദിക്കണമെന്നും ഡി.എന്‍.എ പരിശോധന നടത്തണമെന്നും അമൃത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Post Your Comments