കൊച്ചി: വാട്‌സ്ആപ്പ് വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് കൈമാറുമെന്ന തരത്തില്‍ വ്യാപകമായി വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നു. വിവരങ്ങൾ ചോരാതിരിക്കണമെങ്കിൽ അര്‍ധരാത്രിയോടെ വാട്‌സ്ആപ്പിനോട് ബൈ പറയൂവെന്നും സന്ദേശത്തിൽ പറയുന്നു. വാട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തതിനു ശേഷമുള്ള പുതിയ സ്വകാര്യനയം ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്നും വിവരങ്ങള്‍ ശെകമാറുന്നതിനോട് താല്‍പര്യം ഇല്ലെങ്കില്‍ വാട്‌സ്ആപ്പിനോട് വിടപറയാമെന്നും സന്ദേശസത്തിലുണ്ട്.
ALSO READ: യുഎഇയിലുള്ളവര്‍ക്ക് മുന്നറിയിപ്പ്, ഈ വാട്‌സ്ആപ്പ് മെസേജ് ഓപ്പണ്‍ ചെയ്യരുത്
വാട്‌സ്ആപ്പ് വിട്ടുപോയവരുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് കൈമാറരുതെന്നും, ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഒരു തരത്തിലുള്ള വിവരങ്ങളും ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കരുതെന്നും കോടതി പറഞ്ഞതായും വ്യാജ സന്ദേശത്തിൽ പറയുന്നു. . ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഒരുമ്മിച്ച് അയയ്ക്കാനുളള സംവിധാനം വാട്‌സ്ആപ്പ് നിര്‍ത്തലാക്കിയിരുന്നു.
Post Your Comments