Gulf

യുഎഇയിലുള്ളവര്‍ക്ക് മുന്നറിയിപ്പ്, ഈ വാട്‌സ്ആപ്പ് മെസേജ് ഓപ്പണ്‍ ചെയ്യരുത്

യുഎഇ: യുഎഇയില്‍ താമസമാക്കിയവര്‍ക്ക് മുന്നറിയിപ്പ്, ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഓപ്പണ്‍ ചെയ്യരുതെന്നാണ് നിര്‍ദേശം. നേരത്തെ യുഎഇയിലുള്ളവര്‍ക്ക് നറുക്കെടുപ്പില്‍ വിജയിച്ചു എന്നും പറഞ്ഞ് തെറ്റായ സന്ദേശം ലഭിക്കുന്നത് പതിവായിരുന്നു. ഇപ്പോള്‍ തട്ടിപ്പുകാര്‍ ഒരു പടി കൂടി മുകളില്‍ ചിന്തിക്കുകയാണ്. ഇപ്പോള്‍ ശബ്ദ സന്ദേശങ്ങളാണ് തട്ടിപ്പുകാര്‍ അയയ്ക്കുന്നത്.

200000 ദിര്‍ഹം സമ്മാനമായി ലഭിച്ചു എന്ന സന്ദേശമാണ് യുഎഇയിലെ ഒരു മാധ്യമപ്രവര്‍ത്തകന് ലഭിച്ചത്. യുഎഇയിലെ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നറുക്കെടുപ്പില്‍ വിജയിച്ചു എന്നുമായിരുന്നു മെസേജ്. കൂടാതെ ചിത്രവും എക്‌സ്‌പോ 2020 ലോഗോയും സന്ദേശത്തിലുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കെറ്റിന്റെ പേരിലാണ് തട്ടിപ്പ് സന്ദേശം.

also read:യെമനില്‍ താണ്ഡവമാടിയ മെക്കുനു ഒമാനിലേക്ക്, യുഎഇയിലേക്ക് എത്തുമോ?

എന്നാല്‍ ഇത്തരത്തില്‍ ഒരു സന്ദേശവും തങ്ങളുടെ ഭാഗത്തു നിന്നും അയച്ചിട്ടില്ലെന്നാണ് ലുലു ഗ്രൂപ്പ് പറയുന്നത്. ശബ്ദ സന്ദേശം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഒരു പക്ഷെ വാട്‌സ്ആപ്പ് നിശ്ചലമായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button