ഏഥൻസ് : കാട്ടുതീയിൽ അകപെട്ടു മരിച്ചവരുടെ എണ്ണം ഉയരുന്നു. ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിലുണ്ടായ കാട്ടുതീയിൽ 50പേരാണ് മരിച്ചത്. നിരവധിപ്പേരെ കാണാതായതായും റിപ്പോർട്ട്. ആറ്റിക പ്രവിശ്യയിൽ കാട്ടുതീ പടർന്നു പിടിച്ച് നൂറുകണക്കിന് വീടുകൾ കത്തിനശിച്ചതായും 26 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും അധികൃതർ അറിയിച്ചു.
അതേസമയം വിവിധ രാജ്യങ്ങൾ സഹായഹസ്ഥവുമായെത്തിയിട്ടുണ്ടെന്നും, 300ലേറെ അഗ്നിശമനശേനാ യൂണിറ്റുകളും ആയിരത്തോളം ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തന രംഗത്തുള്ളതെന്നും ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രസ് പറഞ്ഞു.
Also read : ഒരു റാഫിള്‍ ടിക്കറ്റ് പോലും വാങ്ങാത്തയാള്ക്ക് യു.എ.ഇയില്‍ കോടികള്‍ സമ്മാനം
Post Your Comments